ഓട്ടോ ഡ്രൈവറുടെ മരണം; ആരോപണവിധേയനായ എസ്‌ഐക്ക് സസ്‌പെൻഷൻ

ഓട്ടോ ഡ്രൈവറുടെ മരണം; ആരോപണവിധേയനായ എസ്‌ഐക്ക് സസ്‌പെൻഷൻ

കാസറഗോഡ്: ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ. കാസറഗോഡ് സ്റ്റേഷനിലെ എസ്‌ഐ പി. അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്. ഓട്ടോ ഡ്രൈവറായ നൗഷാദിനെ മർദ്ദിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ജില്ലാ പോലീസ് മേധാവി അനൂപിനെതിരെ നടപടിയെടുത്തത്.

കാസറഗോഡ് എസ്‌ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസറഗോഡ് അബ്ദുള്‍ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവറായ നൗഷാദിനെ ജൂണില്‍ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്‌ഐയെ സസ്പെൻ്റ് ചെയ്തത്.

പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് കഴിഞ്ഞ ദിവസം കാസറഗോഡ് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താർ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പോലീസ് സ്റ്റേഷനില്‍ അബ്ദുള്‍ സത്താർ എത്തിയെങ്കിലും എസ്‌ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് എസ്‌ഐയെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അനൂപിനെതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണ് ജൂണില്‍ നടന്ന കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്. പിന്നാലെയാണ് നടപടി.

TAGS : AUTO DRIVER | SUSPENSION
SUMMARY : Death of auto driver; Suspension of accused SI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *