ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി.

ആശുപത്രിയിലെ എൻഐസിയു വാർഡില്‍ നവംബർ 15ന് രാത്രിയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. സംഭവസമയം 49 കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്. അപകടത്തില്‍നിന്നും 39 കുട്ടികളെ രക്ഷപെടുത്തിയിരുന്നു.

രക്ഷപ്പെടുത്തിയ 39 കുട്ടികളില്‍ മൂന്ന് പേർ കൂടി മരിച്ചതായി മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.നരേന്ദ്ര സിംഗ് സെൻഗാർ പിടിഐയോട് പറഞ്ഞു. രണ്ട് കുട്ടികള്‍ കൂടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് സെൻഗാർ പറഞ്ഞു.

TAGS : FIRE | BABY | DEAD
SUMMARY : Fire in Jhansi Hospital; Three more children died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *