സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ രണ്ട് കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിടിച്ച്‌ വീഴ്ത്തിയാണ് കവര്‍ച്ച നടത്തിയത്‌. ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന്‌ ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡില്‍ മുത്തമ്പലത്താണ് സംഭവം. കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച്‌ അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച്‌ വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വർണം കൂടി തന്‍റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

TAGS : KOZHIKOD
SUMMARY : Complaint that two kg of gold was stolen after attacking a gold dealer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *