മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ ജെഡിയു

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ ജെഡിയു

മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെഡിയു നടപടി. ജെഡിയു പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും ബിജെപിക്കേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

കേന്ദ്രസര്‍ക്കാരിലും ബീഹാറിലും ബിജെപി സഖ്യക്ഷിയാണ് ജെഡിയു. കോണ്‍റാഡ് സാംഗ്മ നിയന്ത്രിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മണിപ്പൂരില്‍ ആറ് സീറ്റിലാണ് വിജയിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാർ ബിജെപിയിലേക്ക് ചേർന്നു.

ഇതോടെ നിലവില്‍ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവില്‍ 60 അംഗ മണിപ്പൂർ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിള്‍സ് ഫ്രണ്ട് പാർട്ടിയുടെ അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപി സർക്കാരിനെ പിന്തുണക്കുന്നു.

TAGS : BJP | JDU
SUMMARY : JDU withdraws support to BJP government in Manipur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *