കലൂര്‍ അപകടം; ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റില്‍

കലൂര്‍ അപകടം; ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റില്‍

കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴെ വീണ് തൃക്കാക്കര എം.എല്‍.എ ഉമ തോമസിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ അറസ്റ്റില്‍. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറാണ് അറസ്റ്റിലായത്.

നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനുവേണ്ടി അനുമതികള്‍ക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്‌ണകുമാർ ആയിരുന്നു. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും. അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് പരാതി ഇതുവരെ ലഭിച്ചിട്ടില്ല. സിനിമാതാരങ്ങള്‍ക്ക് നൃത്തപരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Kalur accident; Event management owner arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *