കര്‍മ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍

കര്‍മ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍

കൊച്ചി: കർമ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍. ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകള്‍ പോലീസ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോള്‍ അതിനെ പിന്തുണച്ച്‌ വിൻസ് മാത്യു കർമ ന്യൂസില്‍ വാർത്ത കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആസ്‌ത്രേലിയയില്‍ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പോലീസിന് കൈമാറി. കേസില്‍ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

TAGS : LATEST NEWS
SUMMARY : Karma News Online Channel MD Vince Mathew arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *