ക്ഷേത്രത്തിലെ പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ക്ഷേത്രത്തിലെ പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയാറാക്കുന്ന സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിന് വൈകിട്ട് 6.15നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപിടിത്തമുണ്ടായത്. സിലിണ്ടറിന്റെ വാല്‍വില്‍ നിന്നാണ് പാചകവാതകം ചോർന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ. മക്കള്‍: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

TAGS : THIRUVANATHAPURAM | TEMPLE
SUMMARY : Kilimanoor temple fire: Burned temple Melshanti dies while undergoing treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *