30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍

30 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ ദമ്പതികള്‍ കൊച്ചിയില്‍ പിടിയിൽ. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയത്. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്.

ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് എത്തിയത്. കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. യുവാവിന്റെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ പുറത്തെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതിയുടെ ശരീരത്തിലും കൊക്കെയ്ന്‍ ഉണ്ടെന്നാണ് സൂചന. കൊച്ചിയില്‍ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


TAGS: KOCHI| COCHIN INTERNATIONAL AIRPORT|
SUMMARY: A couple arrested in Kochi with cocaine worth Rs 30 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *