മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച്‌ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്.

കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കി. നായയുടെ കടിയേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


TAGS: KOTTAYAM| MEDICAL COLLEGE| STREET DOG|
SUMMARY: The stray dog ​​that bit the students of the medical college was confirmed to have rabies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *