കോട്ടയത്ത് നിന്ന് കാണാതായ എസ്.ഐ തിരിച്ചെത്തി

കോട്ടയത്ത് നിന്ന് കാണാതായ എസ്.ഐ തിരിച്ചെത്തി

കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് (53) തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് മൊഴി.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനിെല്ലന്നുകാട്ടി ബന്ധുക്കള്‍ അയർക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.

രാജേഷ് തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് മടങ്ങിയെത്തിയത്. കടുത്ത മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് രാജേഷ് മൊഴി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞിറങ്ങിയ എസ്.ഐ. കാറില്‍ പോകുകയായിരുന്നു. ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ ടവർ പിന്തുടർന്ന് അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല.

ചികിത്സയില്‍ തുടരുന്ന അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാല്‍ അതേസമയം തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് അവധി ലഭിച്ചിരുന്നിലായിരുന്നു. എസ്.ഐ. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. അധികൃതർ അവധി നിരസിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹം ദിവസങ്ങളോളം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.


TAGS: MISSING| POLICE| KOTTAYAM|
SUMMARY: The missing SI is back

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *