നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍

രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകള്‍.

ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പാര്‍ലമെൻ്റിലേക്ക് മാർച്ച്‌ ആരംഭിച്ചിരിക്കുകയാണ്. ജന്തർ മന്തറില്‍ നിന്നാണ് മാര്‍ച്ച്‌. നീറ്റ് പരീക്ഷ വീണ്ടും നടത്തുക, നരേന്ദ്ര മോദി സർക്കാർ വിദ്യാർഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.

TAGS : NEET EXAM | EDUCATION | STRIKE | SFI
SUMMARY : Left student organizations to hold nationwide education strike tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *