സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺസുഹൃത്തിൽ നിന്നും കോടികൾ തട്ടിയ യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശി മോഹൻ കുമാർ ആണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും 2. 5 കോടി രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും വാഹനവും ഇയാൾ തട്ടിയെടുത്തിരുന്നു. മാസങ്ങളോളം ഇയാൾ യുവതിയെ ശല്യപ്പെടുത്തിയിരുന്നു.

ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോഹനും യുവതിയും പരിചയമുണ്ട്. യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹൻ വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടയിൽ മോഹൻ ഈ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുക ആവശ്യപ്പെടുകയായിരുന്നു.

ഭീഷണി പതിവായതോടെ പലതവണയായി യുവതി ഇയാൾക്ക് 2.5 കോടി രൂപയും, ആഭരണവും, വാഹനവും നൽകിയിരുന്നു. എന്നാൽ പിന്നീടും ഭീഷണി തുടർന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Man arrested for extorting money from girlfriend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *