മണിപ്പൂര്‍ സംഘര്‍ഷം തുടരുന്നു: അസമിലെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

മണിപ്പൂര്‍ സംഘര്‍ഷം തുടരുന്നു: അസമിലെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

ഡൽഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരവെ അസമില്‍ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇത് മണിപ്പൂരില്‍ നിന്നുള്ളവരുടേതാണെന്നാണ് പ്രാഥമിക നിഗമനം. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതിനിടെ, കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ടു എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായി.

രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വീടുകള്‍ക്ക് തീയിട്ടു. ജിരിബാം ജില്ലയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. മൂന്നു കുട്ടികള്‍ അടക്കം ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. നദിയില്‍ നിന്നും തലയില്ലാത്ത നിലയിലാണ് രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം.

TAGS : MANIPPUR
SUMMARY : Manipur conflict continues: Bodies found in river in Assam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *