മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ക്രമസമാധന ചുമതല ആർക്ക് നല്‍കുമെന്നതില്‍ തീരുമാനമായില്ല. 1994 ബാച്ച്‌ ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവില്‍ വിജിലൻസ് ഡയറക്ടർ ആണ്.

മുമ്പ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡല്‍ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികള്‍ വഹിച്ചിരുന്നു.

TAGS : MANOJ ABRAHAM
SUMMARY : Manoj Abraham promoted; appointed as Fire Force Chief with the rank of DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *