നെടുമ്പാശ്ശേരിയില്‍ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

നെടുമ്പാശ്ശേരിയില്‍ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെടുമ്പാശ്ശേരിയില്‍ നിന്ന് മുമ്പും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഈ വർഷമാദ്യം ബാങ്കോക്കില്‍ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയിലായിരുന്നു. വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്. ഇയാളുടെ ബാഗേജിനകത്താണ് എട്ട് പാക്കറ്റുകളിലാക്കി 3299 ഗ്രാം കഞ്ചാവ് അതിവിദഗ്ധമായി ഒളിപ്പിച്ചത്. പരിശോധനയില്‍ കസ്റ്റംസ് ഇവ പിടിച്ചെടുക്കുകയായിരുന്നു.

TAGS : NEDUMBASHERI AIRPORT
SUMMARY : Massive ganja poaching in Nedumbassery; 2 crore worth of hybrid ganja seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *