മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി

മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി

ബെംഗളൂരു: മെസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. സാമൂഹിക പ്രവർത്തകരായ പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ, മലയാളിയായ ടി.ജെ. അബ്രഹാം എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.

അഴിമതി ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആഴവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയവും പാസാക്കി. മുഖ്യമന്ത്രിക്കെതിരെ നല്‍കിയ നോട്ടീസ് പിൻ വലിക്കണമെന്ന് ഗവർണറോട് ഉപദേശിച്ച സർക്കാർ നടപടി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യലാണെന്നും ആരോപിച്ചു.

TAGS : MUDA | KARNATAKA | SIDDARAMIAH
SUMMARY : Muda land scam case; Governor’s permission to prosecute Siddaramaiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *