മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ബഞ്ച് തള്ളി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ബഞ്ച് തള്ളി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രൻ നായർ കമ്മീഷന് പ്രവർത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു.

മുനമ്പത്തുകാരുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയും വിധത്തിലുള്ള ശുപാർശകള്‍ നല്‍കണമെന്നാണ് സർക്കാ‌ർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍, കമ്മീഷൻ തുടരേണ്ടത് അനിവാര്യമാണെന്നും ഹർജിയില്‍ പറഞ്ഞിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്‌ടിച്ചിരുന്നു. അതിനാല്‍, ഡിവിഷൻ ബെഞ്ച് ഉത്തരവ് വരുന്നത് വരെ മുനമ്പം കമ്മീഷന് പ്രവർത്തിക്കാൻ അനുമതി നല്‍കണമെന്നാണ് സർക്കാർ നല്‍കിയ ഹർജിയില്‍ പറഞ്ഞിട്ടുള്ളത്.

ഇതനുസരിച്ച്‌ ഇപ്പോള്‍ ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്നും സർക്കാരിന് അനുകൂല നിലപാട് ഉണ്ടായിരിക്കുകയാണ്. ഫെബ്രുവരി 28ന് മുനമ്പം കമ്മീഷന്റെ കാലാവധി കഴിഞ്ഞിരുന്നു. ശേഷം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ സമയം നീട്ടിക്കൊടുത്തു. ഹൈക്കോടതിയിലടക്കം ഹർജികള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രവർത്തനം നിർത്തിവച്ചത്.

TAGS : LATEST NEWS
SUMMARY : Munambam Judicial Commission can continue its work; Division Bench rejects single bench’s order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *