മൂന്നാറില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയർസെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ ആന തകർത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല.

ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു. കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

TAGS : MUNNAR | ELEPHANT
SUMMARY : Another attack of elephant in Munnar; The parked car was smashed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *