പുതിയ പോലിസ് മേധാവി: എം ആര്‍ അജിത് കുമാറും പട്ടികയില്‍

പുതിയ പോലിസ് മേധാവി: എം ആര്‍ അജിത് കുമാറും പട്ടികയില്‍

കേരളത്തിൽ പോലീസ് മേധാവിയെ കണ്ടെത്താനുള്ള പ്രാഥമിക പട്ടിക തയ്യാറായി. ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അജിത് കുമാറിന് പുറമേ അഞ്ച് പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നിധിൻ അഗർവാള്‍ ആണ് ഉള്ളത്. റോഡ് സേഫ്റ്റി കമ്മീഷണറാണ് നിധിന്‍ അഗര്‍വാള്‍. ഇദ്ദേഹമാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍.

ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയിലുണ്ട്. രവത ചന്ദ്രശേഖർ, സുരേഷ് രാജ് പുരോഹിത്, യോഗേഷ് ഗുപ്ത, എന്നിവരും പട്ടികയില്‍ ഇടാൻ നേടി. ആറ് പേര്‍ അടങ്ങുന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കാനിരിക്കെയാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്താൻ ആറ് പേരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്.

TAGS : ADGP M R AJITH KUMAR
SUMMARY : New Police Chief: MR Ajith Kumar also on the list

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *