പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്‍റെ മര്‍ദ്ദനം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്‍റെ മര്‍ദ്ദനം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനം. യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്.

അതേസമയം, ഇന്നലെ രാത്രി മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെ പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് പോലീസ് ആണ് വിളിച്ചു വരുത്തിയത്.

TAGS : PANTHIRANGAV
SUMMARY : Panthirankav domestic violence case; The complainant was beaten by her husband again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *