ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു, ആരും വിളിക്കരുത്: സുപ്രിയ സുലെ എംപി

ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു, ആരും വിളിക്കരുത്: സുപ്രിയ സുലെ എംപി

തന്റെ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തുവെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിയ സുലെ പോലീസില്‍ പരാതി നല്‍കി. തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സുപ്രിയ സുലെ അഭ്യര്‍ത്ഥിച്ചു.

എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഫോണും വാട്‌സ് ആപ്പും ഹാക്കുചെയ്തതായി സുപ്രിയ സുലെ അറിയിച്ചത്. ആരാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

TAGS : SUPRIYA SULE | MP | HACKING
SUMMARY : Phone and WhatsApp hacked, no one should call: Supriya Sule MP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *