ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18ന്

ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18ന്

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിയോടെയായിരിക്കും ചടങ്ങുകള്‍. മാർപാപ്പ ശനിയാഴ്ച കർദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുമായും (മിഷൻ മേധാവികള്‍) കൂടിക്കാഴ്ച നടത്തും. പുതിയ പാപ്പയായി ചുമതലയേറ്റതിനു ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിനു മുമ്പിലെത്തുന്ന ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ക്കു 21ന് ദര്‍ശനം അനുവദിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Pope Leo XIV’s inauguration on the 18th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *