വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റില്‍. കൊല്‍ക്കത്ത പോലീസാണ് പോക്സോ കേസില്‍ ഗായകനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് ഗായകനെ പിടികൂടിയത്.

തന്റെ ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയ വിദ്യാർഥിനിയെയാണ് സഞ്ജയ് ചക്രവർത്തി പീഡിപ്പിച്ചത്. പണ്ഡിറ്റ് അജയ് ചക്രബർത്തിയുടെ സഹോദരനാണ് സഞ്ജയ് ചക്രവർത്തി. നവംബർ 18 വരെ സഞ്ജയ് യെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്‍ക്കത്തയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സഞ്ജയ് ചക്രബർത്തി പാട്ടുക്ലാസെടുത്തിരുന്നത്. ക്ലാസ് കഴിഞ്ഞ് മറ്റ് കുട്ടികള്‍ പോയിട്ടും അവിടെ തുടർന്ന സഞ്ജയ് പാട്ടു പഠിക്കാനെത്തിയ 15 കാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്.

പെണ്‍കുട്ടി ബെംഗളൂരുവിൽ രക്ഷിതാക്കള്‍ക്കൊപ്പം സൈക്കോളജിസ്റ്റിന്റെ ചികിത്സയിലാണ്. ചികിത്സിക്കുന്ന ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് ഇക്കാര്യം മാതാപിതാക്കള്‍ അറിയുകയും ഇമെയില്‍ വഴി പരാതി നല്‍കുകയുമായിരുന്നു. നോർത്ത് 24 പർഗാനയിലെ ബെല്‍ഖാരിയ പോലിസ് സ്റ്റേഷനിലായിരുന്നു പരാതി.

പിന്നീട് പരാതി ചാരു മാർക്കറ്റ് പോലീസിന് കൈമാറി. അവരുടെ അന്വേഷണ പരിധിയില്‍ ആയതിനാല്‍ ആയിരുന്നു ഇത്. ഇൻസ്റ്റിറ്റ്യുട്ടിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോള്‍ കുറ്റകൃത്യം നടന്നതായി പോലീസിന് മനസിലായി. മറ്റ് കുട്ടികളോടും പോലീസ് സംഭവത്തെ കുറിച്ച്‌ തിരക്കിയപ്പോഴും പരാതി യാഥാർഥ്യമാണെന്ന് മനസിലായി.

TAGS : ARRESTED
SUMMARY : A case of molesting a student; Famous singer Sanjay Chakraborty arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *