‘പാലക്കാട്ടെ തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയും ദൗര്‍ബല്യവും’: എ.കെ ബാലന്‍

‘പാലക്കാട്ടെ തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയും ദൗര്‍ബല്യവും’: എ.കെ ബാലന്‍

പാലക്കാട്‌: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിന് കാരണം സിപിഐഎമ്മിന്റെ സംഘടനാ വീഴ്ചയും ദൗര്‍ബല്യവുമെന്ന് തുറന്നുപറഞ്ഞ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. പാലക്കാട് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന സിപിഐഎം പാലക്കാട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എ കെ ബാലന്റെ തുറന്നുപറച്ചില്‍.

ഉപതിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാമതെത്തുമെന്നായിരുന്നു വിലയിരുത്തല്‍. അതിനു പറ്റിയ സ്വതന്ത്ര സ്ഥാനാര്‍ഥി, ശക്തമായ പ്രചാരണം, ആവശ്യത്തിന് ഫണ്ട് ഇതെല്ലാം നല്‍കിയിട്ടും രണ്ടാമതെത്തിയില്ല. ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ 2000 – 2500 വോട്ട് കൂടി പിടിച്ച്‌ വലിയ അപമാനത്തില്‍ നിന്നു കരകയറാന്‍ സിപിഐഎമ്മിന് കഴിയുമായിരുന്നു.

എം വി ഗോവിന്ദന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും പാലക്കാട്ടെ സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതും നടപ്പിലായില്ല. മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോൾ സിപിഐഎമ്മിനു വോട്ട് തന്നിട്ട് എന്തിനു ബിജെപിയെ ജയിപ്പിക്കണം എന്ന തോന്നല്‍ ഉണ്ടായി. സിപിഐഎമ്മിനു സംഭവിച്ച രാഷ്ട്രീയപരമായ വലിയ അബദ്ധമാണു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മൂന്നാം സ്ഥാനം.

TAGS : AK BALAN
SUMMARY : ‘The reason for the defeat in Palakkad is organizational failure and weakness’: AK Balan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *