സരിനും സന്ദീപ് വാര്യരും തമ്മില്‍ ആനയും എലിയും പോലുള്ള വ്യത്യാസം: രാഹുല്‍ മാങ്കൂട്ടത്തില്‍

സരിനും സന്ദീപ് വാര്യരും തമ്മില്‍ ആനയും എലിയും പോലുള്ള വ്യത്യാസം: രാഹുല്‍ മാങ്കൂട്ടത്തില്‍

സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതിനെയും പി. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ലെന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ആളുകള്‍ വർഗീയനിലപാട് തിരുത്തി മതേതരചേരിയിലേക്കു വരുമ്പോൾ  അതു സ്വാഗതം ചെയ്യുകയാണു വേണ്ടത്.

പാലക്കാട്ട് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍. വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ടു വേണ്ട എന്നതാണ് യുഡിഎഫിന്‍റെ നിലപാട്. വർഗീയത ഉപേക്ഷിച്ച്‌ ഒരു വ്യക്തി മതേതരചേരിയിലേക്കു വരുന്നതു സന്തോഷമാണ്. ബിജെപിക്കകത്തുള്ള ആശയപരമായ പ്രശ്നങ്ങള്‍മൂലമാണ് സന്ദീപ് പാർട്ടിവിട്ടത്. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കലല്ല സന്ദീപിന്‍റെ ലക്ഷ്യം.

സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് എത്തിയതിനെ ഏറ്റവും കൂടുതല്‍ വിമർശിക്കുന്നതു സിപിഎം ആണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന മന്ത്രി എം.ബി. രാജേഷ് സ്വയം പരിഹാസ്യനാവുകയാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് മതേതരപാർട്ടിയില്‍ ചേർന്നതില്‍ സിപിഎമ്മിന് എന്താണു പ്രശ്നമെന്നും രാഹുല്‍ ചോദിച്ചു.

TAGS : RAHUL MANKUTTATHIL
SUMMARY : The difference between Sarin and Sandeep Warrier is like an elephant and a rat: Rahul Mangkoothil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *