സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം. കൊല്ലം കൊണ്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖില്‍ ജിത്തിനും അപകടത്തില്‍ പരുക്കേറ്റു.

തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവും. ആറ്റിങ്ങള്‍ മാമം ദേശീയ പാതയില്‍ വച്ച്‌ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നില്‍ കണ്ടെയ്ന‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി.

ഗുരുതര പരുക്കേറ്റ കൃപ തല്‍ക്ഷണം മരിച്ചു. ഭർത്താവ് അഖില്‍ ജിത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗണ്‍സിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം.

TAGS : THIRUVANATHAPURAM | ACCIDENT | DEAD
SUMMARY : Scooter hit by container lorry; The bride died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *