ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് കോടതി

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് കോടതി

കൊച്ചി: നടി ഹണി റോസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കേവയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വാക്കാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബോബിയെ കസ്റ്റഡില്‍ വേണ്ടെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയുടെ പരാമര്‍ശനങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍, മെറിറ്റില്‍ കേസ് വാദിച്ചാല്‍ അംഗീക്കരിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹർജിയിലെ ചില പരാമർശങ്ങള്‍ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്ന് കോടതി ചോദിച്ചു.

പ്രതി സ്ഥിരമായി ഇത്തരം പരമാർശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പോലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സർക്കാർ സർക്കാർ കോടതിയില്‍ വാദിച്ചു. ഇത്തരം പരാമർശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറ‍ഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാർഥം എല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു.

നടിയുടെ ഡീസൻസി ദൃശ്യത്തില്‍ പ്രകടമാണെന്നും കോടതി പറഞ്ഞു. അവർ അപ്പോള്‍ പ്രതികരിക്കാത്തത് അതുകൊണ്ടാണ്. എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു. ജാമ്യ ഹർജിയില്‍ ഉച്ചയ്ക്ക് 3.30ന് ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

TAGS : BOBBY CHEMMANNUR
SUMMARY : Sexual Assault Case; Court can grant bail to Bobby Chemmannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *