ഷിരൂരിലെ മണ്ണിടിച്ചിൽ: വെള്ളത്തിനടിയില്‍ ട്രക്ക് കണ്ടെത്തി

ഷിരൂരിലെ മണ്ണിടിച്ചിൽ: വെള്ളത്തിനടിയില്‍ ട്രക്ക് കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. ഗംഗാവാലി നദിയില്‍ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. കർണാടക റവന്യൂ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് അർജുന്‍റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബൂം എക്സ്കവേറ്റർ ഉപയോഗിച്ച്‌ ഉടൻ ട്രക്ക് കരയ്ക്ക് എത്തിക്കും. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സിഗ്നല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിവരം. രക്ഷൗദൗത്യം തുടങ്ങി ഒമ്പതാം ദിവസമാണ് ലോറിയെ സംബന്ധിച്ച്‌ നിർണായക വിവരം ലഭിക്കുന്നത്.

ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചാണ് ഇന്ന് രാവിലെ പരിശോധന പുനരാരംഭിച്ചത്. ഈ യന്ത്രം ഉപയോഗിച്ച്‌ 60 അടിആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്.

TAGS : KARNATAKA | LANDSLIDE | TRUCK
SUMMARY : Shirur landslide: Truck found under water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *