ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യര്‍

ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യര്‍

ജിദ്ദ: ഐപിഎല്‍ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ തുടക്കം. താരലേലം ആരംഭിച്ച്‌ അര മണിക്കൂർ പിന്നിടും മുമ്പെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പ‍ഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ ലേലലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 24.75 കോടിയുടെ റെക്കോര്‍ഡാണ് ശ്രേയസിനായി പഞ്ചാബ് തകര്‍ത്തത്.

ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ്. ഐപിഎല്‍ മെഗാലേലത്തിലെ ആദ്യ താരം അർഷ്ദീപ് സിങ് ന് വേണ്ടി
ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ രംഗത്തെത്തി.

ഒടുവില്‍ 15.75 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് അർഷ്ദീപിനെ സ്വന്തമാക്കി. എന്നാല്‍ പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗിച്ച്‌ അർഷ്ദീപിനെ സ്വന്തമാക്കി. സണ്‍റൈസേഴ്സ് 18 കോടി രൂപയ്ക്ക് വീണ്ടും വിളിച്ചെങ്കിലും പഞ്ചാബ് വീണ്ടും ആർടിഎം കാർഡ് ഉപയോഗിച്ച്‌ താരത്തെ വീണ്ടും സ്വന്തമാക്കി.

TAGS : SPORTS
SUMMARY : Shreyas Iyer owns the record auction amount in IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *