നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

മകൻ മദ്യ ലഹരിയില്‍ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ അമ്മയുടെ ശരീരത്തിലെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയില്‍ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ.

TAGS : CRIME
SUMMARY : Son tramples mother to death in Nedumangad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *