വീണ്ടും ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

വീണ്ടും ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്‍റെ ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തില്‍ തിരിച്ചിറക്കി.

സ്‌പേസ് എക്‌സ് സ്ഥാപകന്‍ മസ്‌കിനൊപ്പം നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായി. വിക്ഷേപണം വിജയമായതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പവുമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്.

ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും വളരെ സങ്കീര്‍ണമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധ സംവിധാനവും തിരിച്ച്‌ ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 13ന് നടന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വന്‍ വിജയമായിരുന്നു.

TAGS : LATEST NEWS
SUMMARY : Space X about history again; Starship rocket launch success

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *