കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം

കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്തു വെച്ചാണ് ഭീകരര്‍ സൈനിക വാഹനത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. വനത്തോട് ചേര്‍ന്നുള്ള ഫാല്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്.

പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിന് നേര്‍ക്കായിരുന്നു ഭീകരാക്രമണം. ഭീകരര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശം ഭീകരര്‍ സ്ഥിരമായി നുഴഞ്ഞുകയറാന്‍ ഉപയോഗപ്പെടുത്തുന്ന പ്രദേശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തെത്തുടര്‍ന്ന് പ്രദേശം മുഴുവന്‍ സെന്യം വളഞ്ഞു. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് വ്യാപക തിരിച്ചില്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

TAGS : TERROR ATTACK
SUMMARY : Terrorist attack on military vehicle in Kashmir

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *