മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ്: 18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിെൻറ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.

കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബെഞ്ച്, മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ് അേങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഈ ദിവസത്തിന് വേണ്ടി പ്രത്യാശയോടെയുള്ള കാത്തിരിപ്പായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിെൻറ കുടുംബവും റിയാദ് സഹായ സമിതിയും ഉള്‍പ്പെടെയുള്ളവർ.

ഇന്നത്തെ സിറ്റിങ്ങിെൻറ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.  കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂള്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്.

ഒരു മാസം തികയും മുമ്പെ ഡിസംബർ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അല്‍ ഖർജ് റോഡിലെ അല്‍ ഇസ്കാൻ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരില്‍ കണ്ടു സംസാരിച്ചിരുന്നു.

ഇതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും കുടുംബം കൂടിക്കാഴ്ച നടത്തി. അബ്ദ്റഹീമിനെ ജയിലില്‍ കാണാൻ അവസരം ഒരുക്കിയ അസീർ ഗവർണർ തുർക്കി ബിൻ തലാല് രാജകുമാരന്റെ റിയാദിലെ ഓഫീസിലെത്തി നന്ദി പറഞ്ഞ കുടുംബം ഇന്ന് രാവിലെ മടങ്ങിയെത്തി.

TAGS : LATEST NEWS
SUMMARY : There was no release order; Rahim adjourned the case again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *