അമീബിക്  മസ്തിഷ്‌ക  ജ്വരം; തലസ്ഥാനത്ത് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു, 39 പേർ നിരീക്ഷണത്തിൽ

അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു, 39 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച നാലുപേര്‍ ചികിത്സയില്‍ തുടരുന്നു. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ ഉണ്ട്. ഇവരുടെ സാമ്പിള്‍ ഫലങ്ങള്‍ ഇന്ന് കിട്ടിയേക്കും.

23-ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കള്‍, ഒരു പേരൂര്‍ക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേര്‍ക്കാണ് നിലവില്‍ ജില്ലയില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നെല്ലിമൂട് സ്വദേശികള്‍ക്ക് രോഗം ബാധിച്ചത് കാവിന്‍കുളത്തില്‍ നിന്നെന്നാണ് നിഗമനം. എന്നാല്‍ പേരൂര്‍ക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. നെയ്യാറ്റിന്‍കര നെല്ലിമൂടില്‍ 39 പേര്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

അതേസമയം, ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതരമായി തുടരുകയാണ്. ജൂലായ് 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിളയില്‍ അഖിലിനൊപ്പം മരുതംകോട് കാവില്‍കുളത്തില്‍ കുളിച്ചവരാണ് നിജിത്ത് ഒഴികെ ചികിത്സയിലുള്ള മറ്റുള്ളവർ. നിജിത്തിനെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടില്ല.

കടുത്ത പനിയും തലവേദനയുമായി ചികിത്സ തേടിയ അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാല്‍ ഭവനില്‍ അഖില്‍ (27) കഴി‌ഞ്ഞമാസം 23നാണ് മരിച്ചത്. പിന്നാലെയാണ് ഒപ്പം കുളിച്ചവരും ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. അതേസമയം കുളത്തിലെ വെള്ളം പരിശോധിച്ചതില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും രോഗബാധിതരെല്ലാം പൊതുവായി മുങ്ങിക്കുളിച്ച സ്ഥലമായതിനാല്‍ വൈറസിന്റെ ഉറവിടം കാവിൻകുളമാണെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യവകുപ്പ്.

TAGS : AMOEBIC MENINGOENCEPHALITIS | THIRUVANATHAPURAM
SUMMARY : Amoebic encephalitis; Four people are undergoing treatment in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *