അതിര്‍ത്തിയില്‍ തുര്‍ക്കി നിര്‍മിത ഡ്രോണ്‍ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

അതിര്‍ത്തിയില്‍ തുര്‍ക്കി നിര്‍മിത ഡ്രോണ്‍ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് ഡ്രോണുകള്‍ ഇന്ത്യൻ അതിർത്തിക്ക് സമീപം വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാള്‍ അതിർത്തിക്കു സമീപമുള്ള നീക്കത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ഇന്ത്യ. തുർക്കി നിർമിത ബേറക്തർ ടി.ബി2 ഡ്രോണുകള്‍ വിന്യസിച്ചതായാണ് റിപ്പോർട്ടുകള്‍. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായാണ് ബംഗ്ലാദേശ് സൈന്യം ഇവ ഉപയോഗിക്കുന്നത്.

ഈ വർഷമാദ്യമാണ് ബേറക്തർ ടി.ബി2 ഡ്രോണുകള്‍ ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഡിഫൻസ് ടെക്നോളജി ഓഫ് ബംഗ്ലാദേശ് (ഡി.ടി.ബി) പ്രകാരം ഓർഡർ ചെയ്ത 12 ഡ്രോണുകളില്‍ 6 എണ്ണമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വിവിധ ഗ്രൂപ്പുകളും കള്ളക്കടത്ത് ശൃംഖലകളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയാണെന്നാണ് ഇന്‍റലിജൻസ് മുന്നറിയിപ്പ്.

നിലവില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ഡ്രോണ്‍ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നുണ്ടെങ്കില്‍, ഇത്തരം നൂതന ഡ്രോണുകള്‍ തന്ത്രപ്രധാന മേഖലയില്‍ വിന്യസിക്കുന്നതിന്‍റെ പ്രാധാന്യം ഇന്ത്യ അവഗണിക്കുന്നുമില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യൻ അതിർത്തികള്‍ സുരക്ഷിതമാക്കാനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

TAGS : LATEST NEWS
SUMMARY : Turkey-made drone deployment on border; India has intensified surveillance

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *