വയനാട്ടിലെ ആഘോഷത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്

വയനാട്ടിലെ ആഘോഷത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്

കല്‍പറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കുട്ടികള്‍ക്കാണ് പരുക്കേറ്റത്.

ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്.  പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

TAGS : WAYANAD
SUMMARY : Two children injured in firecrackers burst during celebration in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *