വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്‍റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും

വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്‍റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും

വിവാഹ സദ്യയില്‍ മീൻ ഇല്ലാത്തതിന്‍റെ പേരിൽ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ ഭാഗം സദ്യ കഴിക്കാന്‍ ഇരുന്നു. എന്നാല്‍ പനീര്‍, പുലാവ്, മറ്റ് കറികള്‍ എന്നിവ ഉള്‍പ്പെടുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സദ്യക്ക് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ വരന്റെ സംഘം പ്രകോപിതരായി. തുടര്‍ന്ന് വരനും ബന്ധുക്കളും വധുവിന്റെ പക്ഷത്തെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS : UTHERPRADHESH | MARRIAGE | FIGHT
SUMMARY : No fish at the wedding feast; The groom and his team are accompanied by the bride’s relatives

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *