വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി പ്രതി അഫാൻ

വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി പ്രതി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് പോലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടുമാണ് അഫാൻ വെളിപ്പെടുത്തല്‍ നടത്തിയത്.

5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാൻ പറഞ്ഞു. ഇയാള്‍ക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേർത്തു.

അതേസമയം അഫാനെ ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. പിന്നാലെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയില്‍ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. മറ്റ് കേസുകളില്‍ കൂടി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu murder case: Accused Afan says he had planned to kill two more people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *