അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റില്‍ കയറിയ 2 ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു

അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റില്‍ കയറിയ 2 ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വൈദ്യുത പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റ് മണൈപ്പാറൈ സ്വദേിശികളായ മാണിക്കം, കലൈമാണി എന്നിവർക്കാണ് ദാരുണാന്ത്യം.

തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം. ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാ‍ർ ജീവനക്കാരാണ് ഇവര്‍. ഇവർ പോസ്റ്റിലുണ്ട് എന്നറിയാതെ ലൈൻ ഓണാക്കിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ അറിയിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : 2 employees who climbed the electric post for maintenance died due to shock

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *