ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം സമർപ്പിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ദേവനഹള്ളിയിലും നെലമംഗലയിലുമായാണ് പുതിയ ടെർമിനലുകൾ നിർദേശിച്ചത്.

നഗരത്തിലെ നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ ദക്ഷിണ പശ്ചിമ (എസ്‌ഡബ്ല്യുആർ) ഇതിനകം മെഗാ കോച്ചിംഗ് ടെർമിനൽ ആസൂത്രണം ചെയ്യുന്നുണ്ട്. നഗരത്തിൽ കൂടുതൽ റെയിൽവേ ടെർമിനലുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് മതിയായ സ്ഥലലഭ്യതയില്ലാത്തതിനാൽ, ദേവനഹള്ളിയിലും നെലമംഗലയിലും ടെർമിനലുകൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ നൽകുന്നത്. ഓരോന്നിനും കുറഞ്ഞത് 400 ഏക്കർ ഭൂമി ആവശ്യമാണ്.

മെഗാ ടെർമിനലിനായി ദേവനഹള്ളിയിലെ വെങ്കടഗിരി കോട്ട് ഹാൾട്ട് സ്റ്റേഷന് സമീപം റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ടെർമിനലിൽ 16 പ്ലാറ്റ്‌ഫോമുകൾ, 20 സ്റ്റേബിളിംഗ് ലൈനുകൾ, 10 പിറ്റ് ലൈനുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

കെഎസ്ആർ ബെംഗളൂരു സിറ്റി സ്റ്റേഷനിൽ 180 കോടി രൂപ ചെലവിൽ രണ്ട് അധിക പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനുള്ള പദ്ധതിയും സോമണ്ണ പ്രഖ്യാപിച്ചു. കൂടാതെ, കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന്റെ നവീകരണം 1200 കോടി രൂപ ചെലവിൽ പിപിപി മാതൃകയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

TAGS: BENGALURU | RAILWAY TERMINAL
SUMMARY: Two more railway terminal proposed in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *