കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ല.

മാലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് സംഭവം. സജീവന്‍ എന്നയാളുടെ കാടുപിടിച്ച വാഴത്തോട്ടം വെട്ടിതെളിക്കാൻ എത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്‌ഫോടക വസ്തുവാണെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തേയും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ക്കശ പരിശോധനയാണ് പോലീസ് നടത്തുന്നത്.
<BR>
TAGS : BLAST | KANNUR
SUMMARY : 2 workers injured in explosive device explosion in Kannur

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *