ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരുക്ക്

ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരുക്ക്

ബെംഗളൂരു: കാറും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരുക്ക്. മാണ്ഡ്യ കെഎം ദൊഡ്ഡിക്കും മദ്ദൂരിനും ഇടയിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

തൊഴിലാളികളുമായി വന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവാഹനങ്ങളിലും സഞ്ചരിച്ച മുഴുവനാളുകൾക്കും പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ മാണ്ഡ്യ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: 22 people injured after mini truck collides with car in Mandya district

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *