ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ 22കാരി മരിച്ചു

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ 22കാരി മരിച്ചു

ചെന്നൈ: ഷവര്‍മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി ചികിത്സയിലായിരിക്കേ മരിച്ചു. 22 വയസ്സുകാരി ശ്വേതയാണ് മരിച്ചത്. തിരുവിഥി അമ്മന്‍ സ്ട്രീറ്റില്‍ താമസക്കാരിയായ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപിക കൂടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്വേത സഹോദരനൊപ്പം വാനഗരത്തിനടുത്തുളള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നും ഷവര്‍മ കഴിച്ചത്.

ശേഷം വീട്ടിലെത്തിയ യുവതി മീന്‍കറിയും കഴിച്ചു. ഇതോടെ അസ്വസ്തതകള്‍ തുടങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച്‌ പിന്നാലെ യുവതി ഇടതടവില്ലാതെ ഛര്‍ദ്ദിച്ചു. കുറച്ച്‌ സമയം കഴിഞ്ഞതും ബോധരഹിതയാകുകയും ചെയ്തു. ഉടന്‍ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയും ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 14കാരി മരിച്ചിരുന്നു. കലൈയരശിക്ക് സമീപം എഎസ് പേട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

TAGS : SHAWARMA | FOOD POISON
SUMMARY : A 22-year-old woman died of food poisoning after eating shawarma

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *