രാഷ്ട്രപത്രിയുടെ വിശിഷ്ട സേവ മെഡൽ; കർണാടകയിലെ 23 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

രാഷ്ട്രപത്രിയുടെ വിശിഷ്ട സേവ മെഡൽ; കർണാടകയിലെ 23 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർണാടകയിൽ നിന്നുള്ള 23 പോലീസ് ഉദ്യോഗസ്ഥർക്കും അഗ്നിശമന സേനാംഗങ്ങൾക്കും രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നൽകി ആദരിക്കും. ബെംഗളൂരുവിലെ കെഎസ്ആർപി ഡിഐജിപി ബസവരാജ് ശരണപ്പ സിൽ, തുമകൂരുവിലെ കെഎസ്ആർപി 12-ാം ബറ്റാലിയൻ കമാൻഡന്റ് ഹംജ ഹുസൈൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പുരസ്‌കാരം നൽകുക.

രേണുക കെ. സുകുമാർ, ഡിസിആർഇ-ബെംഗളൂരു, സഞ്ജീവ് എം പാട്ടീൽ, എഐജിപി ജനറൽ, ചീഫ് ഓഫീസ്- ബെംഗളൂരു, ബി.എം. പ്രസാദ്, ഐആർബി- കോപ്പാൾ, വീരേന്ദ്ര നായിക് എൻ, 11-ാം ബറ്റാലിയൻ, കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്- ഹാസൻ, ഗോപാൽ ഡി. ജോഗിൻ, സിസിബി-ബെംഗളൂരു, ഗോപാൽ കൃഷ്ണ ബി ഗൗഡർ -ചിക്കോടി, എച്ച് ഗുരുബസവരാജ് -കർണാടക ലോകായുക്ത, ജയരാജ് എച്ച്, ഗോവിന്ദപുര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, പ്രദീപ് ബി.ആർ. ഇൻസ്പെക്ടർ -ഹോളേനരസിപുര, ബെംഗളൂരുവിലെ സിസിബി ഇൻസ്‌പെക്ടർ മുഹമ്മദ് മുഖറാം, ഇമിഗ്രേഷൻ ബ്യൂറോയിലെ ഇൻസ്‌പെക്ടർ വസന്ത കുമാര എംഎ, സൈബർ ക്രൈം പോലീസ് ഡിവിഷൻ സിഐഡി, മഞ്ജുനാഥ് വിജി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ എഎസ്‌ഐ അൽതാഫ് ഹുസൈൻ എൻ. ധകാനി, കെഎസ്‌ആർപി ബാലേന്ദ്രൻ സി, അരുൺകുമാർ സിഎച്ച്‌സി, നയാസ് അഞ്ജും, ശ്രീനിവാസ എം, സംസ്ഥാന ഇന്റലിജൻസിലെ സീനിയർ ഇന്റലിജൻസ് അസിസ്റ്റന്റ് അഷ്‌റഫ് പിഎം, കുന്ദാപുര പോലീസ് സ്റ്റേഷൻ എഎസ്ഐ ശിവാനന്ദ ബി. എന്നിവർക്കും അംഗീകാരം ലഭിച്ചു.

ഫയർ ആൻഡ് എമർജൻസി വിഭാഗത്തിലുള്ള ഡെപ്യൂട്ടി ഡയറക്ടർ യൂനുസ് അലി കൗസർ, ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) തിപ്പേസ്വാമി ജി. എന്നിവർക്ക് മെറിറ്റോറിയൽ മെഡൽ നൽകി ആദരിക്കും.

TAGS: KARNATAKA | PRESIDENT’S MEDAL
SUMMARY: 23 Policemen from karnataka awardwd with Presidents medal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *