യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി മരിച്ചു

തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച്‌ സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു.

അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച്‌ ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്‍ജുന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ യുവാവ് മരണപ്പെടുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : The 23-year-old man set fire to the woman’s house and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *