ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം; തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം; തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസ്: യു.എസ്. സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഒരാഴ്ചയായി പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. അതിൽ എട്ടുപേർ മരിച്ചത് പാലിസേഡ്‌സ് തീയിലും 16 പേർ മരിച്ചത് ഈറ്റണിലുമാണ്. 16 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഈറ്റൺ തീ ബാധിച്ച മേഖലയിലാണ് 12 പേരെ കാണാത്തത്. കാ​ട്ടു​തീ കെ​ടു​ത്താ​ൻ അ​ഗ്നി​ശ​മ​ന സേ​ന പൊ​രു​തു​കയാണ്.

അ​തേ​സ​മ​യം, കാ​റ്റ് വീ​ണ്ടും ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ലോ​സ് ആഞ്ചലസ് നി​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഗുരുതരമായ തീപിടിത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുളളതിനാൽ ബുധനാഴ്ച വരെ റെഡ് ഫ്ലാഗ് മുന്നറിയിപ്പും മേഖലയിലുണ്ട്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യെ​ക്കാ​ൾ വ​ലി​യൊ​രു പ്ര​ദേ​ശ​മാ​ണ് ഇ​തി​ന​കം കാ​ട്ടു​തീ വി​ഴു​ങ്ങി​യ​ത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 12,000 ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

<BR>
TAGS : LOS ANGELES WILDFIRE
SUMMARY : 24 dead in Los Angeles wildfire; Warning that the fire will spread to more areas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *