ഉന്നത പദവി വാഗ്ദാനം ചെയ്ത് നടി ദിഷ പടാനിയുടെ പിതാവില്‍ നിന്ന് 25 ലക്ഷം തട്ടി

ഉന്നത പദവി വാഗ്ദാനം ചെയ്ത് നടി ദിഷ പടാനിയുടെ പിതാവില്‍ നിന്ന് 25 ലക്ഷം തട്ടി

ലഖ്നൗ: സർക്കാർ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. നടിയുടെ പിതാവിന് സർക്കാർ കമ്മീഷനില്‍ ഉന്നത പദവി നല്‍കാമെന്ന് കബളിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം പുറത്തുവന്നത്.

ബറേലി കോട്വാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവേന്ദ്ര പ്രതാപ് സിംഗ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, ഗുണ പ്രീതിടയക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ വഞ്ചന, ഭീഷണിപ്പെടുത്തല്‍, പണം തട്ടിയെടുക്കലടക്കമുളള കേസുകള്‍ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബറേലിയിലെ സിവില്‍ ലൈൻസ് പ്രദേശത്താണ് ജഗ്ദീഷ് താമസിക്കുന്നത്. ഇയാള്‍ക്ക് ശിവേന്ദ്ര സിംഗിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അതുവഴിയാണ് ദിവാകറിനെയും അചാര്യ ജയപ്രകാശിനെയും പരിചയപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പറഞ്ഞ് നടിയുടെ പിതാവിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

ഇതിലൂടെ ജഗ്ദീഷിന് സർക്കാർ കമ്മീഷനില്‍ വൈസ് ചെയർമാനായോ അല്ലെങ്കില്‍ ഉന്നത സ്ഥാനം നല്‍കാമെന്നും പറഞ്ഞു. ഇത്തരത്തില്‍ നടിയുടെ പിതാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പണമായും 20 ലക്ഷം രൂപ മൂന്ന് ബാങ്കുകളുടെ ഇടപാടുകളിലൂടെയും കൈക്കലാക്കുകയും ചെയ്തു.

മൂന്ന് മാസം കഴിഞ്ഞിട്ടും സ്ഥാനം ലഭിച്ചില്ലെങ്കില്‍ പണവും അതിന്റെ പലിശയും തിരികെ നല്‍കാമെന്ന് പ്രതികള്‍ നടിയുടെ പിതാവിനോട് പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ നിയമനം നടക്കാത്തതോടെ ജഗ്ദീഷ് പ്രതികളില്‍ നിന്ന് തിരികെ പണം ആവശ്യപ്പെട്ടു. ഇതോടെ പ്രതികള്‍ നടിയുടെ പിതാവിനെ ഭീഷണിപ്പെടുത്താനും മോശമായി പെരുമാറാനും ആരംഭിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : 25 lakhs from the father of actress Disha Patani who offered her a high position

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *