യുഎഇയില്‍ പനി ബാധിച്ച്‌ 25കാരൻ മരിച്ചു

യുഎഇയില്‍ പനി ബാധിച്ച്‌ 25കാരൻ മരിച്ചു

ദുബൈ: പനി ബാധിച്ച്‌ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസറഗോഡ് എരിയാല്‍ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയില്‍ പ്രവാസിയാണ്. ദുബൈ കറാമ അല്‍ അല്‍ത്താർ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാല്‍ അവിവാഹിതനാണ്. പിതാവ്: ഷാഫി. മാതാവ്: ഫസീല. സഹോദരങ്ങള്‍: റിഫാദ്, റിഷാന.

TAGS : LATEST NEWS
SUMMARY : 25-year-old man dies of fever in UAE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *