യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിൽ 3 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു

ബെംഗളൂരു: യശ്വന്ത്പുരത്തുനിന്നും സേലം വഴി കണ്ണൂരിലേക്കുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പുര കണ്ണൂർ- എക്സ്പ്രസിലെ ( 16527 – 28) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു. നിലവിൽ 11 സെക്കൻഡ് സ്ലീപ്പർ കോച്ചുകള്ള ട്രെയിനിന് 2025 ജനുവരി 24 മുതൽ 8 സ്ലീപ്പർ കോച്ചുകളായിരിക്കും ഉണ്ടാകുക. പകരം രണ്ട് ജനറൽ കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ചും അനുവദിച്ചു. ബെംഗളൂരുവിൽ നിന്നു മലബാറിലേക്കുള്ള ഏക ആശ്രമായ ട്രെയിനിന് നേരത്തെ 13 സ്ലീപ്പർ കോച്ചുകളുണ്ടായിരുന്നു. പിന്നീട് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറിയതോടെ രണ്ട് സ്ലീപ്പർകോച്ചുകൾ കുറച്ച് 11 ആക്കുകും പകരം 2 എസി ത്രീ ടയർ കോച്ചുകൾ അനുവദിക്കുകയും ചെയ്തിരുന്നു. പുതിയ തീരുമാന പ്രകാരം 8 സ്ലീപ്പർ കോച്ചുകൾ, 1 ഫസ്റ്റ് ക്ലാസ് എസി, 2 സെക്കൻഡ് ക്ലാസ് എസി, 5 തേർഡ് എസി, 4 ജനറൽ കോച്ചുകൾ, ഒരു ഭിന്നശേഷി കോച്ച് എന്നിവ അടക്കം 21 കോച്ചുകളാണ് ഉണ്ടാകുക.

ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നത് പകൽ യാത്രക്ക് ഗുണകരമാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. അതേ സമയം 2 കോച്ചുകൾ റദ്ദാക്കുന്നത് വഴി രാത്രിയാത്രയ്ക്കായി യാത്രക്കാർക്ക് ലഭിക്കേണ്ട 160 ബെർത്തുകളാണ് നഷ്ടമാകുന്നത്.
<br>
TAGS : RAILWAY | TRAIN
SUMMARY : 3 sleeper coaches reduced in Yashwantpura – Kannur Express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *