പശുവിനെ തിരഞ്ഞ് വനത്തിൽപോയ 3 സ്ത്രീകളെ കാണാനില്ല; തിരച്ചിൽ

പശുവിനെ തിരഞ്ഞ് വനത്തിൽപോയ 3 സ്ത്രീകളെ കാണാനില്ല; തിരച്ചിൽ

കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്.

പശു തിരിച്ചുവന്നിരുന്നു. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വനപാലകരും അഗ്നിരക്ഷാസേനയും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. അഞ്ചുമണിവരെ ഇവരുടെ മൊബൈൽ ഫോണിൽ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

കാട്ടിനകത്തേക്ക് പോയ സംഘം പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽപ്പെട്ടുവെന്നും, പേടിച്ച് ചിതറിയോടിയെന്നും മായ ഭർത്താവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. മായയുടെ കൈയിലാണ് ഫോണുള്ളത്. ഈ മൊബൈലിൽ 4:15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും ഒരു കുപ്പി വെള്ളം കൊണ്ടുവരണമെന്നും ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നു. സ്ഥലത്തെത്തിയ വനപാലകർ ഏത് ഭാഗത്താണ് പാറപ്പുറം എന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാൻ സ്ത്രീകൾക്ക് കഴിഞ്ഞിരുന്നില്ല. തിരച്ചിൽ നടത്തുകയായിരുന്നു നാട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഞ്ച് മണിയോടെ ഫോൺ ബന്ധം നഷ്ടമായത്. ഫോണിന്‍റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തുന്നുണ്ട്.
<br>
TAGS : MISSING | ERNAKULAM NEWS
SUMMARY : 3 women who went to forest in search of cow are missing; search

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *